|    Nov 24 Fri, 2017 2:12 am
FLASH NEWS
Home   >  Kerala   >  

തൊടുപുഴയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

Published : 11th August 2017 | Posted By: mi.ptk

ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)ആണ് കൊല്ലപ്പെട്ടത്. കശാപ്പ് തൊഴിലാളിയായ വിഷ്ണു വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. രാവിലെ വിഷ്ണുവിനെ വിളിക്കാനെത്തിയ ഇറച്ചിക്കട ഉടമയാണ് സംഭവം ആദ്യം കണ്ടത്.
നേരത്തെ വിഷ്ണു ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായി നാട്ടുകാര്‍ പറയുന്നു.
കൊലപാതകത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക