|    Jan 19 Thu, 2017 11:59 am
FLASH NEWS

തൊടുപുഴയില്‍ മദ്യപിച്ച് രാത്രികാല പട്രോളിങ്; പോലിസുകാരനെതിരേ നടപടിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് ശുപാര്‍ശ

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: ഹൈറേഞ്ചില്‍ നിന്നും തൊടുപുഴയില്‍ രാത്രികാല പട്രോളിങിനെത്തിയ പോലിസുകാരന്‍ മദ്യപിച്ചതായി പരാതി. സംഭവം ശരിവച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിനു റിപോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത ദിവസം തന്നെ പോലിസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പോലിസ് ഉന്നതോദ്യോഗസ്ഥര്‍ പുറത്ത് വിടുന്ന വിവരം. കട്ടപ്പന ഡിവൈഎസ്പിയുടെ കീഴിലുള്ള ഒരു സ്റ്റേഷനിലെ പോലിസുകാരനാണ്് അടിച്ചുപൂസായി രാത്രി തൊടുപുഴയില്‍ പരിശോധനയ്‌ക്കെത്തിയത്. തൊടുപുഴ പോലിസ് സ്റ്റേഷനില്‍ മുഖംകാണിച്ച ശേഷം പോലിസ് സംഘത്തോടൊപ്പം ഇദ്ദേഹവും പട്രോളിങ് ആരംഭിച്ചു. നഗരത്തില്‍ പട്രോളിങിനിടെ പോലിസുകാരന്റെ പെരുമാറ്റം കണ്ട നാട്ടുകാരില്‍ ചിലരാണ് വിവരം ജില്ലാ പോലിസ് മേധാവിയെ അറിയിച്ചത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. തൊടുപുഴയില്‍ മോഷണങ്ങ ള്‍ വ്യാപകമായതോടെയാണ് രാത്രികാല പരിശോധനയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ തൊടുപുഴയിലെത്തിച്ച് പരിശോധന നടത്താന്‍ ജില്ലാ പോലിസ് മേധാവി ഉത്തരവിട്ടത്. ഒരോദിവസങ്ങളിലും ഹൈറേഞ്ചില്‍ നിന്നും വന്‍പോലിസ് സംഘത്തെയെത്തിച്ചാണ് പരിശോധന നടത്തുന്നത്. പൂസായി രാത്രികാല പരിശോധന നടത്തിയ വിവരം ലഭിച്ചയുടന്‍ തന്നെ ജില്ലാ പോലിസ് മേധാവി തൊടുപുഴ സിഐയുടെ ചാര്‍ജ് വഹിക്കുന്ന കാഞ്ഞാര്‍ സിഐയ്ക്ക് വിവരം കൈമാറി. പിന്നീട് സര്‍ക്കാരാശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ പോലിസുകാരന്‍  മദ്യപിച്ചതായി കണ്ടെത്തി.ഈ വിവരം സിഐ ജില്ലാ പോലിസ് മേധാവിയെ ഉടന്‍ തന്നെ അറിയിച്ചുഇതിനിടെ, തൊടുപുഴ പോലിസ് സ്റ്റേഷനിലെ ഉന്നതോദ്യോഗസ്ഥന്റെ ശ്രദ്ധയിലും സംഭവം പെട്ടു. ഉദ്യോഗസ്ഥനും വിവരം മേലുദ്യോഗസഥര്‍ക്ക്് കൈമാറിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക