|    Mar 29 Wed, 2017 6:57 pm
FLASH NEWS

തൊടുപുഴയില്‍ പശ കടത്ത് പിടികൂടി; 50000 രൂപ പിഴ ചുമത്തി

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: നികുതിയടയ്ക്കാതെ അനധികൃതമായി പശ കടത്തിയ സംഘത്തെ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് പിടികൂടി. പ്രതികളില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനവും പശയും ടാക്‌സ് വിഭാഗം വിട്ടുനല്‍കിയത്. ഇന്നലെ രാവിലെ തൊടുപുഴ ആനക്കൂട് കവലയില്‍ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനക്കിടയിലാണ് ഗ്ലാസുകള്‍ ഒട്ടിക്കുന്ന പ്രത്യേക തരത്തിലുള്ള പശയുമായി രണ്ടംഗ സംഘത്തെ കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശി റാഫിയെയാണ് സെയില്‍സ് ടാക്‌സ് വിഭാഗം കസ്റ്റഡിയെടുത്ത ശേഷം വിട്ടയച്ചത്. റാഫിയെ വാഹനത്തിനു പുറത്തിറക്കി ചോദ്യം ചെയ്യുന്നതിനിടെ വാഹനവുമായി ഡ്രൈവര്‍ കടന്നു. തുടര്‍ന്ന് റാഫിയുമായി തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ സെയില്‍ ടാക്‌സ് വിഭാഗമെത്തി വാഹന നമ്പര്‍ ഉള്‍പ്പടെ പരാതി നല്‍കി. പിന്നീട് തൊടുപുഴ പോലിസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ആനക്കൂട് കവലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. 96000 രൂപയുടെ പശയാണ് വാഹനത്തിലുണ്ടായിരുന്നത്. സെയില്‍സ് ടാക്‌സ് സംബന്ധമായ യാതൊരുവിധ പേപ്പറുകളുമില്ലാതിരുന്നതിനാല്‍ പശയ്ക്ക് 25000 രൂപയും കടത്താന്‍ ശ്രമിച്ച വാഹനത്തിനു 25000 രൂപയും പിഴയിട്ടു. ഉടമ പിഴയടച്ചതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു.ഈരാറ്റുപേട്ടയില്‍ നിന്ന് തൊടുപുഴയിലും പരിസരത്തും ഗ്ലാസ് ഒട്ടിക്കുന്ന പശവിതരണം ചെയ്യാനെത്തിയ സംഘമാണ് ഇവരെന്നാണ് സെയില്‌സ് ടാക്‌സ് പറയുന്നത്. സെയില്‍സ് ടാക്‌സ് തൊടുപുഴ നമ്പര്‍ ടു സെക്ഷന്‍ ഓഫിസര്‍ ജോഷി ജോസഫ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് വി നായര്‍, എം എം മക്കാര്‍, ഡ്രൈവര്‍ പ്രിന്‍സ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളില്‍ തൊടുപുഴ മേഖലയില്‍ പരിശോധന ശക്തമാക്കുമെന്ന് സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day