|    Jun 26 Mon, 2017 5:39 pm
FLASH NEWS

തൊടുപുഴയിലെ ശൈശവ വിവാഹം; പരാതി കെട്ടിച്ചമച്ചതെന്ന് പെണ്‍കുട്ടി കോടതിയില്‍

Published : 26th November 2016 | Posted By: SMR

തൊടുപുഴ: പതിനാലര വയസ്സുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്ന സംഭവത്തില്‍ പെണ്‍കുട്ടി മൊഴിമാറ്റി.പോലിസിനോടും,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നാണ് പെണ്‍കുട്ടി ദേവികുളം കോടതിയില്‍ മൊഴി  കൊടുത്തത്.ഇതോടെ പെണ്‍കുട്ടി നല്‍കിയ പരാതി അസാധുവായി.രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്.നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഫോണ്‍ വിളിച്ചു തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്നു തൊടുപുഴ വനിതാസെല്ലിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.കുട്ടിയെ വനിതാസെല്‍ കസ്റ്റഡിയിലുമെടുത്തിരുന്നു.ഇതിനുശേഷം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സിറ്റിങ്ങില്‍ പെണ്‍കുട്ടി വിവാഹം നടന്നതായാണ് മൊഴി നല്‍കിയത്.വാക്കുറപ്പിക്കലാണ് നടന്നതെന്നും വിവാഹം ഉറപ്പിച്ചവര്‍ വളയിട്ട് തന്നുവെന്നും പെണ്‍കുട്ടി കമ്മിറ്റിയുടെ മുമ്പില്‍ വിശദീകരിച്ചു.18വയസിന് ശേഷം കല്യാണം നടത്താമെന്നായിരുന്നു പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.ഇതിനെ തുടര്‍ന്നു ശൈശവ വിവാഹമോ മറ്റ് ചൂഷണങ്ങളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പോലിസിനോട് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. പെണ്‍കുട്ടിയെ ഒരു മാസമായി വിവാഹം ഉറപ്പിച്ചെന്ന് പറയുന്ന ആളുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തിയിരുന്നു.പോലിസ് അന്വേഷണത്തിനിടെ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേട്ടിനു മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.അമ്മയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പഠനം നിര്‍ത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലെത്തി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം പെണ്‍കുട്ടി കോടതിയ്ക്കു മുന്നില്‍ നിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക