|    Oct 16 Tue, 2018 5:09 pm
FLASH NEWS

തൈക്കൂട്ടത്തില്‍ സക്കീറിന് ആയിരങ്ങളുടെ ആദരാഞ്ജലി

Published : 11th November 2017 | Posted By: fsq

 

പന്തളം: തൈക്കൂട്ടത്തില്‍ സക്കീറിന് ആയിരങ്ങളുടെ ആദരാഞ്ജലി. വ്യാഴാഴ്ച വൈകീട്ട് എട്ടോടെ സ്വവസതിയില്‍ എത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിനായി വെച്ചപ്പോള്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ടവരാണ് പ്രീയപ്പെട്ട നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ മുട്ടാര്‍ ജുംആ മസ്ജിദില്‍ ഖബറടക്കി. കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍,  എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, ജനതാദള്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, കെപിസിസി ഭാരവാഹികളായ ബെന്നി ബെഹ്്‌നാന്‍, ജോസഫ് വാഴക്കന്‍, ജോണ്‍സണ്‍ ഏബ്രഹാം, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, യുഡിഎഫ് ചെയര്‍മാന്‍ പന്തളം സുധാകരന്‍, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ്,  മുന്‍ എംഎല്‍എമാരായ പി കെ കുമാരന്‍, കെ കെ ഷാജു, കെ ശിവദാസന്‍ നായര്‍, മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, സിപിഎം ജില്ലാ സെക്രട്ടറി ഏ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, കെപിസിസി സെക്രട്ടറി പഴകുളം മധു, മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുര്‍ റഹിമാന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പക വാടി, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതികേരളാ വ്യാപാരി വ്യവാസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഏ ജെ ഷാജഹാന്‍, ഡി എന്‍ തൃദീപ്, വൈ യാക്കൂബ്, എ സുരേഷ്‌കുമാര്‍, മാലേത്ത് സരളാദേവി, സുനിതാ വേണു, കെ ആര്‍ വിജയകുമാര്‍, പന്തളം മഹേഷ്, നൗഷാദ് റാവുത്തര്‍, ലിസി മത്തായി, മജ്ഞുവിശ്വനാഥ്, ജി രഘുനാഥ്, ഉളനാട് ഹരികുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, കെ ആര്‍ രവി, എം ബി ബിനുകുമാര്‍, കെ എസ് ഷിജു, കെ പ്രതാപന്‍, ഡി രവീന്ദ്രന്‍, കെ എസ് ശിവകുമാര്‍, തോപ്പില്‍ ഗോപകുമര്‍, ഡോ.അടൂര്‍ രാജന്‍ തുടങ്ങി രാഷ്ട്രീയ, സാമുദായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. പരേതനോടുള്ള ആദരസൂചകമായി പന്തളത്ത് രാവിലെ 11 വെര വരെ കടകള്‍ അടഞ്ഞു കിടന്നു.  തുടര്‍ന്ന് മുട്ടാര്‍ ജങ്്ഷനില്‍ അനുശോചന യോഗം ചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss