|    Nov 23 Thu, 2017 6:50 pm
FLASH NEWS

തൈക്കാട്ടെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുരുന്നുകളുടെ പ്രതിഷേധ സംഗമം

Published : 13th August 2017 | Posted By: fsq

 

ഗുരുവായൂര്‍: ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ത്ത തൈക്കാട്ടെ ബീവറേജ് ഔട്ടലറ്റ് അടച്ചുപൂട്ടാന്‍ നഗരസഭ ചെയര്‍പേഴ്‌സണും, മറ്റു നഗരസഭ ഭരണാധികാരികളും കരുണ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കുരുന്നുകള്‍ പ്രതിഷേധ സംഗമം നടത്തി. ജനകീയ സമര സമിതിയുടെ സമര പന്തലില്‍ ഒത്തുചേര്‍ന്നാണ് കുരുന്നുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നഗരസഭ പരിധിയില്‍ എസ്എസ്എല്‍സിക്ക് നൂറു ശതമാനം വിജയം കൈവരിച്ച സെന്റ് തെരേസാസ് ഗേള്‍സ് സ്‌കൂളിന് സമീപമാണ് മദ്യശാല സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ മികച്ച വിജയം നേടിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനുമോദിക്കാനെത്തിയില്ലെന്നും ഇപ്പോള്‍ അതിന് ഉപഹാരമായി നല്‍കിയതാണൊ ഈ മദ്യശാലയെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സഹല അബൂബക്കര്‍ കുട്ടികളുടെ പ്രതിഷേധ സംഗമത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ചോദിച്ചു.  കുരുന്നുകളുടെ പ്രതിഷേധ സംഗമത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ വലിയ ജനക്കൂട്ടം സമര പന്തലിലെത്തി. പ്രതിഷേധ സംഗമം പ്രമുഖ പ്രഭാഷകന്‍ സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. തൈക്കാട് മഹല്ല് ഖത്വീബ് ഇസ്മായില്‍ റഹ്മാനി, സമരസമിതി നേതാക്കളായ റഷീദ് കുന്നിക്കല്‍, ബാബു ആളൂര്‍, പി കെ ജമാലുദ്ദീന്‍, ആര്‍ എ അബൂബക്കര്‍,  ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക