|    Jul 21 Sat, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തേയിലപ്പൊടി പായ്ക്കറ്റില്‍ കറുത്ത പൊടി

Published : 24th September 2017 | Posted By: fsq

 

മാള: മാള ടൗണിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ തേയിലപ്പൊടി പാക്കറ്റില്‍ കറുത്ത പൊടി. കഴിഞ്ഞ വ്യാഴാഴ്ച  100 ഗ്രാം പായ്ക്കറ്റിന് 30 രൂപ കൊടുത്താണ് പുത്തന്‍ചിറ സ്വദേശിയായ പുന്നശ്ശേരി രാജീവ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ തേയിലപ്പൊടി വാങ്ങിയത്. വീട്ടില്‍ എത്തി പായ്ക്കറ്റ് തുറന്ന് ചായയുണ്ടാക്കാനായി വെള്ളത്തില്‍ പൊടി ഇട്ടതോടെ വെള്ളത്തിന്റെ നിറം കറുപ്പായി. കരിപ്പൊടിക്ക് സമാനമായ പൊടിയാണ് പായ്ക്കറ്റില്‍ കാണാനായത്. സൂപ്പര്‍ മാര്‍ക്കറ്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം നടത്താമെന്നും തേയിലപ്പൊടി മാറ്റിത്തരാമെന്നുമാണ് പറഞ്ഞതെന്ന് രാജീവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss