|    Nov 18 Sun, 2018 11:20 am
FLASH NEWS

തേയിലച്ചെടികളിലെ പോളല്‍ രോഗം; മുന്നറിയിപ്പുമായി ടീ ബോര്‍ഡ്

Published : 13th June 2017 | Posted By: fsq

 

കുമളി: മഴക്കാലങ്ങളില്‍ തേയില ചെടികളില്‍ ഉണ്ടാകുന്ന പോളല്‍ (ചീക്ക്) രോഗത്തെക്കുറിച്ച് ടീ ബോര്‍ഡ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. രോഗബാധ തടഞ്ഞില്ലെങ്കില്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ടീ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. തേയില ചെടികളില്‍ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഏറെ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്നതുമാണ് ചീക്ക് രോഗം. തളിരിലകളേയും തണ്ടുകളേയുമാണ് ഈ രോഗം ബാധിക്കുന്നത്. തണല്‍ കൂടുതലുള്ള തോട്ടങ്ങളില്‍ രോഗത്തിന്റെ കാഠിന്യം കൂടുതലായിരിക്കും. അതുകൊണ്ടാണ് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തണല്‍ മരങ്ങളുടെ പാര്‍ശ്വ ശിഖരങ്ങള്‍ മുറിച്ചു മാറ്റാത്തതും കളകളുടെ വളര്‍ച്ചയുമാണ് രോഗ സാധ്യത വര്‍ധിപ്പിക്കുന്നത്.കവാത്ത് നടത്തിയ തോട്ടങ്ങളില്‍ കള വളര്‍ച്ച കൂടാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം തോട്ടങ്ങളില്‍ കള നിയന്ത്രണം നിര്‍ബ്ബന്ധമായും നടത്തണം.ശരിയായ രീതിയില്‍ ഇടവെട്ടല്‍ മരുന്ന് തളിക്കുന്നത് രോഗം ഇല്ലാതാക്കും. കൃത്യമായ വിളവെടുപ്പും ബബികളുടെ നിയന്ത്രണവും അമിത വളര്‍ച്ചയെത്തിയ തണ്ടുകള്‍ മുറിച്ചു മാറ്റുന്നതും പോളല്‍ രോഗം തടയുന്നതിന് സഹായകരമാകും. അംഗീകൃത കുമിള്‍നാശിനി പ്രയോഗത്തിലൂടെയും രോഗം നിയന്ത്രിക്കാമെന്ന് ടീ ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് പീരുമേട് ടീ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss