|    Jan 24 Tue, 2017 4:44 am

തേനിയില്‍ 120 ഏക്കര്‍ തോട്ടമുണ്ടെന്ന ആരോപണം നിഷേധിച്ച് കെ ബാബു

Published : 3rd September 2016 | Posted By: G.A.G

KBABUകൊച്ചി: തേനിയില്‍ തനിക്ക് 120 ഏക്കര്‍  തോട്ടമുണ്ടെന്ന വിജിലന്‍സ് എഫ്‌ഐആറിലെ ആരോപണം മുന്‍ മന്ത്രി കെ ബാബു നിഷേധിച്ചു. തന്റെ മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് 2008ല്‍ മരുമകന്റെ വീട്ടുകാര്‍ വാങ്ങിയഭൂമിയാണ് തേനിയിലേതെന്നും 2011 ല്‍ അവര്‍ ആ സ്ഥലം വിറ്റുവെന്നും ബാബു പറഞ്ഞു.
തന്റെയും ബന്ധുക്കളുടെയും വീട്ടില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും ബാബു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും തന്നോടുള്ള വ്യക്തിപരമായ പകപോക്കലാണ് റെയ്ഡ്. എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും സത്യ വിരുദ്ധവുമാണെന്നും ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിയായിരുന്നപ്പോഴും അതിന് ശേഷവും താന്‍ അനധികൃതമായി യാതൊരു സ്വത്ത് വകകളും സമ്പാദിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നേമിനേഷന്‍ കൊടുത്തപ്പോള്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നതല്ലാതെ അനധികൃതമായി ഒരു സ്വത്തും തനിക്കില്ല. ആരുടെ പേരിലും ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. ഇത് പകപോക്കലിന്റെ ഭാഗമാണെന്നും ബാബു പറഞ്ഞു. തേനിയില്‍ തനിക്ക് 120 ഏക്കര്‍  തോട്ടമുണ്ടെന്ന ആരോപണവും ബാബു നിഷേധിച്ചു. തന്റെ മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് 2008ല്‍ മരുമകന്റെ വീട്ടുകാര്‍ വാങ്ങിയഭൂമിയാണ് തേനിയിലേത്. 2011 ല്‍ അവര്‍ ആസ്ഥലം വില്‍ക്കുകയും ചെയ്തിരുന്നു. ആ ഭൂമിയാണ് തന്റേതെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നത്. മകളുടെ വിവാഹം നടക്കുന്നത് 2012 സെപ്തംബര്‍ 9നാണ്. അപ്പോള്‍ തേനിയിലെ സ്ഥലവുമായി തനിക്ക് എന്ത് ബന്ധമുണ്ടാവുമെന്നും ബാബു ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക