|    Feb 23 Thu, 2017 11:13 am
FLASH NEWS

തേഞ്ഞിപ്പലം എസ്‌ഐയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

പള്ളിക്കല്‍: തേഞ്ഞിപ്പലം എസ്‌ഐ എം അഭിലാഷിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ 19ന് ഹൈവേ പരിശോധനയ്ക്കിടെയാണു തേഞ്ഞിപ്പലം എസ്‌ഐയെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി റോഡരികില്‍ ഉപേക്ഷിച്ചത്. ക്വട്ടേഷന്‍ സംഘത്തിന് എല്ലാ സഹായവും ഒരുക്കിക്കൊടുക്കുന്ന എആര്‍ നഗര്‍ പുതിയങ്ങാടിയില്‍ പറക്കുത്ത് സന്തോഷ്‌കുമാര്‍ (30) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ കണ്ണികള്‍ ഉടന്‍ വലയിലാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നെച്ചാറ്റിന്‍കര, വട്ടിയൂര്‍ക്കാവ് എന്നീ സ്ഥലത്തുള്ള ക്വട്ടേഷന്‍ സംഘത്തലവന്മരാണ് അറസ്റ്റിലാവാനുള്ളത്. സംഘത്തിലെ പലരും കൊലപാതകം, മോഷണം, ആയുധം കൈവശംവയ്ക്കല്‍ എന്നീ കേസുകളില്‍ മുമ്പ് പ്രതികളാണ്. പറക്കുത്ത് വീട്ടില്‍ സന്തോഷ്‌കുമാറിനെ ഇന്നലെ പകല്‍ 12ന് തലപ്പാറയില്‍ വച്ചു തിരൂരങ്ങാടി സിഐ പി ബാബുരാജിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തു മുഖേനയാണ് ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായിയാവുന്നത്. ക്വട്ടേഷന്‍ സംഘം ആരെയോ വകവരുത്താന്‍ പോവുന്നതിനിടെ തേഞ്ഞിപ്പലം എസ്‌ഐ എം അഭിലാഷ് ഇവരുടെ വാഹനം പരിശോധനയ്ക്ക് ൈകകാണിച്ചപ്പോള്‍ ആയുധം പിടിക്കപ്പെടുമെന്ന ഭയത്താലാണ് എസ്‌ഐയെ ക്വട്ടേഷന്‍ സംഘം അവരുടെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടുപോയത്. ഈ സംഘം ഇതിനു മുന്‍പും തേഞ്ഞിപ്പലം ഭാഗത്തു വന്നിരുന്നു. അന്നു ക്വട്ടേഷന്‍ ലക്ഷ്യം നടക്കാത്തതിനാലാണ് കഴിഞ്ഞ 19നും തേഞ്ഞിപ്പലത്ത് എത്തിയത്. ഇവരുടെ ആയുധം സൂക്ഷിക്കാനും താമസിക്കാനുമുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത് സന്തോഷ്‌കുമാറാണ്. തേഞ്ഞിപ്പലം എസ്‌ഐയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചിടത്തു നിന്നു ഇവരെ രക്ഷിച്ചു തിരുവനന്തപുരത്ത് എത്തിച്ചതും ഇന്നലെ അറസ്റ്റിലായ സന്തോഷ്്കുമാറാണെന്നു തിരൂരങ്ങാടി സിഐ വി ബാബുരാജ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക