|    May 27 Sat, 2017 8:22 am
FLASH NEWS

തേജസ് ലേഖകന്‍ എംആര്‍ നാദിര്‍ഷ വാഹനാപകടത്തില്‍ മരിച്ചു

Published : 17th September 2016 | Posted By: Navas Ali kn

klm_klm_obit_nadirsha_160916224951612

കൊല്ലം: തേജസ് ലേഖകന്‍ വാഹനാപകടത്തില്‍ മരിച്ചു. തേജസ് കരുനാഗപ്പള്ളി സബ് ബ്യൂറോ റിപോര്‍ട്ടറും കുലശേഖരപുരം കടത്തൂര്‍ കുരുമ്പോലില്‍ മുസ്തഫയുടെ മകനുമായ എം ആര്‍ നാദിര്‍ഷ(45)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.45ഓടെ പുത്തന്‍തെരുവ് സലഫി മസ്ജിദിന് സമീപമായിരുന്നു അപകടം. കുലശേഖരപുരത്തെ വീട്ടിലേക്ക് പോകവേ  മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ നാദിര്‍ഷയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.  അപകട ശേഷം സ്‌കൂട്ടറുമായി അല്‍പ്പ ദൂരം നീങ്ങിയ ശേഷമാണ് കാര്‍ നിന്നത്. നാദിര്‍ഷ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിനിടയാക്കിയ കാറും വാഹനത്തിലുണ്ടായിരുന്നവരേയും കരുനാഗപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. ഖബറടക്കം ശനിയാഴ്ച്ച വവ്വാക്കാവ് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായിരുന്നു. വള്ളികുന്നും കൃഷി ഓഫിസിലെ അസിസ്റ്റന്റ് ഷൈലയാണ് ഭാര്യ. മകന്‍: മുഹ്‌സിന്‍ (8).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day