|    Feb 21 Tue, 2017 12:54 pm
FLASH NEWS

തേജസ് പത്രാധിപരെ തുറുങ്കിലടയ്ക്കണം: എന്‍ പി ചെക്കുട്ടി

Published : 30th October 2016 | Posted By: mi.ptk

np-chekkutty

മലപ്പുറം: രാജ്യദ്രോഹവും വര്‍ഗീയ വിദ്വേഷ പ്രചാരണവും നടത്തുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തേജസ് ദിനപത്രം എഡിറ്ററെ കേസെടുത്ത് തുറുങ്കിലടയ്ക്കണമെന്ന് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി. മലപ്പുറം ടൗണ്‍ ഹാളില്‍ പിറ്റ്‌സ സംഘടിപ്പിച്ച സെമിനാറിലെ മാധ്യമങ്ങളും അപര നിര്‍മിതികളും സെഷനില്‍ വിഷയാവതരണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസിനു സര്‍ക്കാര്‍ പരസ്യം നിഷേധിക്കാന്‍ കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞത് ഈ പത്രത്തില്‍ വരുന്ന ലേഖനങ്ങളും റിപോര്‍ട്ടുകളും രാജ്യ താല്‍പര്യത്തിനെതിരാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ പരസ്യങ്ങള്‍ നല്‍കാനാവില്ലെന്നുമാണ്. സര്‍ക്കാരിന്റെ ഈ കണ്ടെത്തില്‍ വളരെ ഗൗരവം അര്‍ഹിക്കുന്നതാണ്. ഒരു നിമിഷംപോലും ഈ പത്രം തുടരാന്‍ അനുവദിക്കരുത്. കേസെടുത്ത് പത്രാധിപരെ തുറുങ്കിലടയ്ക്കണം. സാധിക്കുമെങ്കില്‍ തൂക്കിലേറ്റുകയാണ് വേണ്ടത്. രാജ്യദ്രോഹ വകുപ്പുകളാണ് കേസില്‍ ചേര്‍ക്കേണ്ടത്-അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു പത്രം ഇസ്‌ലാം മതപ്രവാചകനെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി. അത് വലിയ അലയൊലികളും പ്രതിഷേധങ്ങളും സൃഷ്ടിച്ചു. മറ്റൊരു പ്രമുഖ ഇടതുപക്ഷ പത്രം തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രസ്‌കൗണ്‍സിലിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. ഇതൊന്നും കാണാത്തവരാണ് തേജസിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരസ്യം നിഷേധിക്കുന്നത്. കീഴാള സമൂഹങ്ങളില്‍ നിന്നും മാധ്യമരംഗത്ത് ഉയര്‍ന്നുവരുന്ന നേര്‍ത്ത പ്രതിഷേധങ്ങളെപ്പോലും ഇല്ലാതാക്കാനാണ് ശ്രമം.തേജസ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എല്‍ കെ അഡ്വാനി പറഞ്ഞാല്‍ മനസ്സിലാക്കാം. അതേ സ്വരത്തില്‍ പിണറായി വിജയന്‍ പറയാന്‍ പാടില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ നെടുംതൂണാണ്. മാധ്യമരംഗത്തെ ജനകീയ പ്രതിരോധത്തിന്റെ ചെറിയ തരികള്‍ പോലും പരസ്യനിഷേധത്തിലൂടെ ഊതിക്കെടുത്താനാണ് നീക്കം. ആശയങ്ങളെ തോല്‍പിക്കാനാവില്ലെന്ന് മാധ്യമരംഗത്തെ പ്രതിലോമ ശക്തികള്‍ മനസ്സിലാക്കണമെന്നും ചെക്കുട്ടി ആവശ്യപ്പെട്ടു.

Related News…

തേജസിനു പരസ്യനിഷേധം: അനീതിയെന്ന് എന്‍ പത്മനാഭന്‍

ഒരേ നിലപാട് സ്വീകരിക്കണം: കൈതപ്രം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14,064 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക