|    Dec 17 Mon, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസ്-ജൂനിയര്‍ ഫ്രന്റ്‌സ് ഫ്രീഡം ക്വിസ് സംസ്ഥാനതല ഉദ്ഘാടനം

Published : 15th August 2018 | Posted By: kasim kzm

കൊല്ലം: തേജസ് ദിനപത്രവും ജൂനിയര്‍ ഫ്രന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് മല്‍സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ചാത്തിനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിസാര്‍ വിദ്യാര്‍ഥി പ്രതിനിധിക്ക് ചോദ്യപേപ്പര്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷെഫീഖ് തേവലക്കര, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എം എസ് പ്രമോദ് ലാല്‍, പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, തേജസ് കൊല്ലം ബ്യൂറോ ഇന്‍ചാര്‍ജ് സുധീര്‍ കെ ചന്ദനത്തോപ്പ്, ജൂനിയര്‍ ഫ്രന്റ്‌സ് കൊല്ലം ജില്ലാ ചാര്‍ജര്‍ ഹാഷിം, സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സിയാദുകുട്ടി, അധ്യാപകന്‍ വിനോദ്, വൈ നിസാര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss