|    Jul 22 Sat, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസ്-ജൂനിയര്‍ ഫ്രന്റ്‌സ് ഫ്രീഡം ക്വിസിന് തുടക്കം

Published : 6th August 2016 | Posted By: SMR

കൊല്ലം: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് തേജസ് ദിനപത്രവും ജൂനിയര്‍ ഫ്രന്റ്‌സും സംയുക്തമായി നടത്തുന്ന ഫ്രീഡം ക്വിസ് പരിപാടിക്ക് പ്രൗഢോജ്ജ്വല തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊന്നമ്മ അശോകിന് ചോദ്യാവലി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് ജൂനിയര്‍ ഫ്രന്റ്‌സും തേജസും നടത്തുന്ന പരിപാടികള്‍ പ്രശംസനീയമാണെന്ന് എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തേജസ് കൊല്ലം ബ്യൂറോ ഇന്‍ ചാര്‍ജ് സുധീര്‍ കെ ചന്ദനത്തോപ്പ്, ജൂനിയര്‍ ഫ്രന്റ്‌സ് പ്രതിനിധി അസ്‌ലം, ഹാഷിം, അല്‍ അമീന്‍ സെന്‍ട്ര ല്‍ സ്‌കൂള്‍ ട്രസ്റ്റ് ഖജാഞ്ചി സലിം, പിടിഎ പ്രസിഡന്റ് എ എ ജബ്ബാ ര്‍, നജിം, തേജസ് കരുനാഗപ്പള്ളി സബ് ബ്യൂറോ റിപോര്‍ട്ടര്‍ എം ആര്‍ നാദിര്‍ഷ സംസാരിച്ചു.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പ ല്‍ ഷെമി ബീഗം, അധ്യാപിക എ മുംതാജ്, എസ് ജമീല, പോപുലര്‍ ഫ്രണ്ട് കരുനാഗപ്പള്ളി ഡിവിഷന്‍ പ്രസിഡന്റ് മുനീര്‍, നജീബ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക