|    Jan 19 Fri, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തും

Published : 4th January 2016 | Posted By: SMR

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ബ്യൂറോ ലേഖകന്‍ പി അനീബിനെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് കെ പി കേശവമേനോന്‍ ഹാള്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
അനീബിനെ ഉടന്‍ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തേജസ് ജേണലിസ്റ്റ് യൂനിയന്‍, നോണ്‍ – ജേണലിസ്റ്റ് യൂനിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day