|    Oct 22 Sun, 2017 1:19 am
Home   >  Todays Paper  >  page 12  >  

തേജസ് ഏജന്റുമാരുടെ സംഗമം നടത്തി

Published : 20th November 2015 | Posted By: SMR

കണ്ണൂര്‍: തേജസ് 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏജന്റുമാരുടെ സംഗമം നടത്തി. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. സുതാര്യവും നീതിയുക്തവുമായ നിലപാടാണ് തേജസിനെ മറ്റു പത്രങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറ വിഷയങ്ങള്‍ തേജസിലൂടെ ചര്‍ച്ചയായി. മറ്റുള്ളവര്‍ ബോധപൂര്‍വം തമസ്‌കരിച്ച പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കി. മുഖം നോക്കാതെ സത്യം വിളിച്ചുപറയുന്നതുകൊണ്ടാണ് തേജസിനെ ഭരണകൂടം വിരട്ടാന്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍മീഡിയ പബ്ലിഷിങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗം അശ്‌റഫ് തിരൂര്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കുലേഷന്‍ മാനേജര്‍ എം മജീദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ബ്യൂറോ ചീഫുമാരായ എം പി അബ്ദുല്‍ സമദ് (കണ്ണൂര്‍), അബ്ദുര്‍റഹ്മാന്‍ ആലൂര്‍ (കാസര്‍കോട്), ജില്ലാ ഫീല്‍ഡ് ഓര്‍ഗനൈസര്‍ സുബൈര്‍ മടക്കര സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക