|    Oct 21 Sun, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തേജസ്വിയെയും റബ്രിയെയും ഇഡി വിളിപ്പിച്ചു

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും അമ്മ റബ്രി ദേവിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേയില്‍ ഹോട്ടല്‍ അനുവദിച്ചതില്‍ അഴിമതി കാണിച്ചെന്നായിരുന്നു കേസ്. ആര്‍ജെഡി തലവനും  ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വിയോട് ഒക്ടോബര്‍ 10നും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ റബ്രി ദേവിയോട് ഒക്ടോബര്‍ 11നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാവാനാണ് ആവശ്യപ്പെട്ടത്. നേരത്തേ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാന്‍ റബ്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ സമയം നീട്ടിച്ചോദിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss