|    Oct 19 Thu, 2017 3:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തേജസിന് പരസ്യ നിഷേധം സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല: ഡോ. സുരേഷ് ഖൈര്‍നര്‍

Published : 3rd November 2016 | Posted By: SMR

മലപ്പുറം: സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിന് നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും മറാഠി എഴുത്തുകാരനുമായ ഡോ. സുരേഷ് ഖൈര്‍നര്‍. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ തേജസ് പത്രം അടച്ചുപൂണമെന്നാവശ്യപ്പെ് നോീസ് നല്‍കിയപ്പോള്‍ അതിനെതിരേയുള്ള പരസ്യപ്രതിഷേധവുമായി ഞാന്‍ കേരളത്തിലെത്തിയിരുന്നു.
ഭരണകൂടങ്ങളുടെ നിലപാടുകള്‍ തന്നെ വാര്‍ത്താമാധ്യമങ്ങള്‍ സ്വീകരിക്കണമെന്നു പറയുന്നത് ശരിയല്ല. പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തിയ രാജ്യമാണ് ഇന്ത്യ. അപ്രിയ സത്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കും പത്രങ്ങള്‍ക്കുമുണ്ട്. സര്‍ക്കാര്‍ പരസ്യങ്ങള്‍ മാധ്യമങ്ങളുടെ അവകാശമാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിപിഎം ബംഗാള്‍ മുഖപത്രം ഗണശക്തിക്ക് പരസ്യങ്ങള്‍ നിഷേധിച്ചപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ ഞാനുണ്ടായിരുന്നു. ഇവിടെ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന തേജസ് പത്രത്തിന് പരസ്യങ്ങള്‍ നിഷേധിച്ചത്. ഇപ്പോഴും അതു തുടരുന്നത് ശരിയല്ല. അതിനാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ നിലപാട് തിരുത്തുകതന്നെ വേണം. ഇഷ്ടമുള്ളതു പറയുന്നവര്‍ക്കു മാത്രം സര്‍ക്കാരിന്റെ പരസ്യവും ആനുകൂല്യങ്ങളുമെന്നു പറയുന്നത് ഭരണകൂട ഭീകരതയാണ്.
എന്റെ അറിവില്‍പ്പെിടത്തോളം അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന പത്രമാണ് തേജസ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടേയും ആദിവാസികളുടേയും പ്രശ്‌നങ്ങള്‍ ഈ പത്രത്തില്‍ ധാരാളമായി പ്രസിദ്ധീകരിച്ചുവരാറുണ്ടെന്ന് സംസ്ഥാനത്തെ സുഹൃത്തുക്കള്‍ പറയാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും തേജസിന് പരസ്യങ്ങള്‍ നല്‍കുന്ന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക