|    Jun 19 Tue, 2018 4:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസിന് പരസ്യം നിഷേധം ജനാധിപത്യവിരുദ്ധം: സത്യന്‍ മൊകേരി

Published : 29th January 2017 | Posted By: fsq

 

ജുബൈല്‍: മുടന്തന്‍ ന്യായങ്ങള്‍ നിരത്തി തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച നടപടി നീതീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. എത്രയുംവേഗം നടപടി പുനപ്പരിശോധിക്കേണ്ടതാണ്. പരസ്യം പത്രങ്ങള്‍ക്കുള്ള അവകാശമാണ്; ഔദാര്യമല്ല. സര്‍ക്കാര്‍ കൊടുക്കുന്ന പരസ്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ളതാണ്. അത് ഒരു പത്രത്തിന് മാത്രമായി നിഷേധിക്കുന്നത് ജനാധിപത്യ മര്യാദയല്ല. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത് മുടന്തന്‍ ന്യായങ്ങളാണ്. ഒരു ജനാധിപത്യ സാമൂഹികക്രമത്തില്‍ പൗരന്റെ അറിയാനുള്ള അവകാശം അതിപ്രധാനമാണ്. പത്രസ്വാതന്ത്ര്യം നമ്മുടെ നാട്ടില്‍ വിലമതിക്കപ്പെടുന്നത് അതുകൊണ്ടാണ്. നിര്‍ഭയത്വവും ആര്‍ജവവും മുഖമുദ്രയാക്കി വസ്തുതകളുടെ വെളിച്ചത്തില്‍ വിളിച്ചുപറയുന്ന അപ്രിയ സത്യങ്ങള്‍ എക്കാലത്തും ഭരണാധികാരികള്‍ക്ക് ദഹിക്കാറില്ല. തേജസ് ദിനപത്രം ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കണം. കോഴിക്കോട്ടുകാരനായ താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തേജസിന്റെ സ്ഥിരം വായനക്കാരനാണ്. തേജസ് പത്രത്തിലൂടെ ഭീകരവാദം കയറ്റി അയക്കുന്നതായി നാളിതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പല പ്രാവശ്യം തേജസ് ഓഫിസില്‍ പോയിട്ടുണ്ടെന്നും സത്യന്‍ മൊകേരി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss