|    Oct 19 Fri, 2018 11:09 am
FLASH NEWS

തേക്ക് മോഷണം : രണ്ടു മാസമായിട്ടും തുമ്പായില്ല

Published : 16th January 2017 | Posted By: fsq

 

കാളികാവ്: വനത്തില്‍ നിന്നു വിലപിടിപ്പുള്ള തേക്ക് മുറിച്ചുകടത്തി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ തുമ്പു ലഭിച്ചില്ല. കാളികാവ് റെയിഞ്ചില്‍പെട്ട കാടഞ്ചേരി ഡിവിഷനില്‍ നിന്നാണ് തേക്ക് മോഷണം പോയത്. അമ്പതിഞ്ചോളം വണ്ണമുള്ള ഉണങ്ങിയതേക്കിന്റെ മുരട് ഭാഗമാണ് മുറിച്ചുകടത്തിയിട്ടുള്ളത്. പുല്ലങ്കോട് റബര്‍ എസ്‌റ്റേറ്റിന്റെ മധ്യഭാഗത്താണ് വനം സ്ഥിതി ചെയ്യുന്നത്. വനത്തിലേക്കുള്ള റോഡ് എസ്‌റ്റേറ്റിലൂടെയാണ്. എസ്‌റ്റേറ്റ് മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ ആര്‍ക്കും വനത്തില്‍ പ്രവേശിക്കാനാവില്ല. കാളികാവ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ക്കാണ് അന്വേഷണ ചുമതല. എസ്‌റ്റേറ്റുമായി ബന്ധമുള്ളവരുടെ സഹായമില്ലാതെ തടികടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss