|    Sep 21 Thu, 2017 9:01 am
FLASH NEWS

തേക്കിന്‍കാടിന് തീപിടിച്ചു

Published : 4th March 2016 | Posted By: SMR

പന്തളം: പുല്ലാംവിളയില്‍ കിടങ്ങന്നൂര്‍ സ്വദേശി മാത്യൂവിന്റെ തേക്കിന്‍കാടിന് തീപിടിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് തീ പടര്‍ന്നു പിടിച്ചു. തീപടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അടൂരില്‍ നിന്നു അസി. ഫയര്‍ഫോഴ്‌സ് കമാന്‍ഡര്‍ സക്കറിയ അഹമ്മദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. എസ്ഡിപിഐ പന്തളം മുനിസിപ്പല്‍ സെക്രട്ടറി ഷംസ്, ഏരിയാ പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക