|    Jul 28 Fri, 2017 12:05 pm
FLASH NEWS

തേക്കടി പുഷ്പമേളയില്‍ വന്‍ തിരക്ക്

Published : 9th April 2016 | Posted By: SMR

കുമളി: നാടും നഗരവും ഉത്സവ ലഹരിയിലാഴ്ത്തിയ തേക്കടി പുഷ്പമേളയില്‍ തിരക്കേറി. ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ മുപ്പത്തയ്യായിരത്തോളം ആളുകളാണ് മേളാ നഗരി സന്ദര്‍ശിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബ സമേതമാണ് കൂടുതല്‍ ആളുകളും എത്തുന്നത്.അടയ്ക്കാ മുതല്‍ ഭീമന്‍ ചേന വരെ ഉള്‍പ്പെടുത്തിയുള്ള കാര്‍ഷിക വിള പ്രദര്‍ശനം പുത്തന്‍ കൃഷി അറിവുകളാണ് സമ്മാനിക്കുന്നത്. ഭക്ഷണ പ്രേമികള്‍ക്കായുള്ള ഫുഡ് കോര്‍ട്ടുകളും സന്ധ്യാ സമയം സജീവമാണ്.
നോര്‍ത്ത് ഇന്ത്യന്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും നാടന്‍ ഭക്ഷണ ശാലകളിലെ ചക്കപ്പുഴുക്കിനും ബീഫ് കറിക്കും പോട്ടി െ്രെഫക്കുമാണ് ആവശ്യക്കാരേറെയുള്ളത്.
ന്യൂജെന്‍ കാലത്തോടൊപ്പം അടുക്കളയില്‍ പടിയിറങ്ങിപ്പോയെന്ന് പരിതപിക്കുന്നവര്‍ക്ക് ആശ്വാസത്തിനുളള വകയാണ് ഇവിടെ നടക്കുന്ന മണ്‍പാത്രക്കച്ചവടം. മീന്‍ ചട്ടിക്കും ഉരുളിക്കും കഞ്ഞിക്കലത്തിനും ഇപ്പോഴും നല്ല ഡിമാന്റുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക