|    Jun 23 Sat, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തെഹ്‌റാന്‍ അപകടം : പ്രസിഡന്റ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു

Published : 21st January 2017 | Posted By: fsq

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ അഗ്നിബാധയില്‍ 17നില കെട്ടിടം തകര്‍ന്നു നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.സൈന്യവും അഗ്നിശമന സേനയും തിരച്ചില്‍ തുടരുകയാണ്. 30 ഓളം അഗ്നിശമന സേനാംഗങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്നതായാണു നിഗമനം. 25ല്‍ അധികം അഗ്നിശമനസേനാംഗങ്ങളെ കാണാതായതായി തെഹ്‌റാന്‍ ഗവര്‍ണര്‍ ഹുസ്സയിന്‍ ഹാഷിമി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന ശക്തമായ പുക രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി തെഹ്‌റാന്‍ എമര്‍ജന്‍സി സര്‍വീസ് മേധാവി പീര്‍ ഹുസയ്ന്‍ കൂലിവാന്ദ് പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ നാലു വശങ്ങളില്‍ നിന്നും അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന ഒരു അഗ്നിശമനസേനാംഗം അശുപത്രിയില്‍ മരിച്ചതായി ഇര്‍ന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 84 പേര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സതേടി. അപകടം സംബന്ധിച്ച നിരന്തര മുന്നറിയിപ്പ് കെട്ടിടത്തിന്റെ ഉടമസ്ഥര്‍ അവഗണിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss