|    Nov 18 Sat, 2017 8:20 am
Home   >  Todays Paper  >  page 10  >  

തെളിവ് നല്‍കുമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍

Published : 28th November 2016 | Posted By: SMR

കല്‍പ്പറ്റ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞ്, എ സുജനപാല്‍, മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ ആരോപണവിധേയരായ ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി തെളിവ് നല്‍കുമെന്ന് മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍.
അന്വേഷണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കി അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി മുമ്പാകെ അന്വേഷണസംഘം അറിയിച്ചിരുന്നു.
നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി കഴിഞ്ഞ ദിവസം രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാവാത്തതിലുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക