|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തെളിവു നശിപ്പിക്കും; ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണം: വി എസ്

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഘട്ടത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് തെളിവു നശിപ്പിക്കാന്‍ കാരണമാവുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുക, ഫാ. കുര്യാക്കോസിന്റെ ദുരൂഹമരണം അന്വേഷിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. സാക്ഷിയായ ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാന്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss