|    Dec 16 Sun, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലുങ്കു നടന്‍ നന്ദമൂരി ഹരികൃഷ്ണ അപകടത്തില്‍ മരിച്ചു

Published : 30th August 2018 | Posted By: kasim kzm

ഹൈദരാബാദ്: പ്രമുഖ തെലുങ്കുനടനും രാജ്യസഭാ മുന്‍ എംപിയുമായ നന്ദമൂരി ഹരികൃഷ്ണ (62) തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പ്രമുഖ നടനും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ നിന്നു കവാലിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ നല്‍ഗോണ്ട ഹൈവേയിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നര്‍കട് പള്ളിയിലെ കാമിനേനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1990കളില്‍ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു ഹരികൃഷ്ണ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss