|    Feb 21 Tue, 2017 10:54 pm
FLASH NEWS

തെലങ്കാന ബസ് അപകടം; പെരിന്തല്‍മണ്ണയില്‍ നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍

Published : 30th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍നിന്നുള്ള പഠനയാത്രാസംഘം സഞ്ചരിച്ച ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടതുമുതല്‍ പെരിന്തല്‍മണ്ണയില്‍ നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍. കീഴാറ്റൂര്‍ അല്‍ഷിഫ ഫാര്‍മസി കോളജിലെ പഠനയാത്ര സംഘം സഞ്ചരിച്ച ബസ് തെലങ്കാനയില്‍ ഇന്നലെ രാവിലെ എട്ടിനാണ് അപകടത്തില്‍പ്പെട്ടത്. വാര്‍ത്ത അര മണിക്കൂറിനുള്ളില്‍ ചിത്രങ്ങള്‍ സഹിതം പെരിന്തല്‍മണ്ണയിലറിഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. പരിക്കിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ചതായ വിവരവും അറിഞ്ഞു. ഇതോടെ പെരിന്തല്‍മണ്ണയിലെയും കീഴാറ്റുരിലെയും ഫാര്‍മസി കോളജിലേക്കും, ആശുപത്രി ഓഫിസിലേക്കും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. ആദ്യ മണിക്കൂറില്‍ത്തന്നെ പോംപി ട്രാവല്‍സ് ജീവനക്കാരനും സഹായിയുമാണ് മരിച്ചതെന്ന് ഉറപ്പാക്കി. ക്ലീനര്‍ പാണ്ടിക്കാട് സ്വദേശി അമീന്‍, ടുര്‍ ഗൈഡ് മണ്ണാര്‍ക്കാട് സ്വദേശി രാജീവ് എന്നിവരാണു മരിച്ചത്. ഡ്രൈവര്‍ ഹക്കീമിന് ഗുരുതര പരിക്കേറ്റതായും വിവരം ലഭിച്ചു. കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെ 32 പേര്‍ക്ക് പരിക്കേറ്റതായും, ഒരാളുടെ നില ഗുരുതരമാണെന്നുമാണു പിന്നീട് അറിഞ്ഞത്. ഇത് സ്ഥിരീകരിക്കാന്‍ സ്ഥാപന അധികൃതര്‍ നടത്തിയ മണികൂറുകള്‍ നീണ്ട ശ്രമങ്ങള്‍ രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. തെലങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലെ ജഡ്‌ചെര്‍ളയില്‍ ഇന്നലെ രാവിലെയാണ് അപകടം. റോഡിലേക്കിറങ്ങിയ സ്ത്രീയെ രക്ഷിക്കാന്‍ വെട്ടിച്ചെടുത്ത ബസ് ഇരുബ് കബിയുമായി വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. 31 പേര്‍ ബസ്സിലുണ്ടായിരുന്നു. മുഴുവന്‍പേര്‍ക്കും പരിക്കേറ്റു. അവരെ ജഡ്‌ചെര്‍ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. കോളജില്‍ നിന്ന് 23 പെണ്‍കുട്ടികളും 5 ആണ്‍ക്കുട്ടികളും, 3 അധ്യാപകരുമാണ് പഠന യാത്രയിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയും വിദഗ്ധ ചികില്‍സയ്ക്ക് വിധേയമാക്കി. ആവശ്യമായ സഹായങ്ങള്‍ മലയാള സ്മാജവും, അവിടത്തെ ഫാര്‍മസി കോളജുകളും ചെയ്തു കൊടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ അല്‍ശിഫാ കോളജ് അധികൃതര്‍ വിമാനമാര്‍ഗം പുറപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ നാട്ടിലേക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക