തെലങ്കാന നഗരസഭാ തിരഞ്ഞെടുപ്പ്: ടിആര്‍എസ് തൂത്തുവാരി
Published : 10th March 2016 | Posted By: SMR
ഹൈദരാബാദ്: തെലങ്കാനയി ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) തൂത്തുവാരി. വാറങ്കല്‍, ഖമ്മം, മഹബൂബ് നഗര്‍ ജില്ലയില അച്ചംപേട്ട് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പ ല്‍ കോര്‍പറേഷനില്‍ ആകെയുള്ള 58 വാര്‍ഡുകളില്‍ 44 സ്വതന്ത്രന്മാരും നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ജയിച്ചിട്ടുണ്ട്. ബിജെപിക്കും സിപിഎമ്മിനും ഓരോ സീറ്റ് വീതം ലഭിച്ചു.
ഖമ്മം മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആകെയുള്ള 50 വാര്‍ഡുകളില്‍ 34 എണ്ണത്തിലും ടിആര്‍എസ് ജയിച്ചു.
അച്ചംപേട്ട് നഗര പഞ്ചായത്തിലെ ആകെയുള്ള 20 സീറ്റുകളിലും ടിആര്‍എസ് ജയിച്ചിട്ടു ണ്ട്. തെലങ്കുദേശം പാര്‍ട്ടി (ടിഡിപി)ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ടിഡിപിയുടെ 15 എംഎല്‍എമാരില്‍ 10 പേര് ഇക്കഴിഞ്ഞ മാസങ്ങളില്‍ ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.