|    Dec 15 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാന തിരഞ്ഞെടുപ്പ്: പിങ്ക് ബാലറ്റ് പേപ്പര്‍ വിവാദമാവുന്നു

Published : 15th November 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനുകളില്‍ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പറിന് പിങ്ക് നിറം നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദത്തില്‍. ഭരണകക്ഷിയായ തെലങ്കാനാ രാഷ്ട്രസമിതി (ടിആര്‍എസ്)യുടെ ഔദ്യോഗിക നിറമായ പിങ്ക് നിറം ബാലറ്റ് പേപ്പറിന് നല്‍കിയതു ശരിയായില്ലെന്നാണു കോണ്‍ഗ്രസ്സിന്റെ ആരോപണം. പാര്‍ട്ടി നേതാവ് ചന്ദ്രശഖര്‍ റാവു അടക്കം പാര്‍ട്ടി പരിപാടികളില്‍ കഴുത്തില്‍ പിങ്ക് തൂവാല ധരിക്കാറുണ്ട്. ഇതാണു കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചത്.
പിങ്ക് നിറം ഉപയോഗിക്കുന്നതു വഴി ടിആര്‍എസിനോട് വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനം ചെലുത്തുമെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. ഡിസംബര്‍ ഏഴിനാണു സംസ്ഥാനത്തു തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് കമ്മീഷന് ‘പിങ്ക്‌രോഗം’ ബാധിച്ചതുപോലെയുണ്ടെന്നാണു തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) വക്താവ് ദസോജു ശ്രാവണ്‍ സംഭവത്തോടു പ്രതികരിച്ചത്.
അതേസമയം, പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പര്‍ ഒരിക്കലും വോട്ടര്‍മാര്‍ക്ക് ലഭിക്കില്ലെന്നു തെലങ്കാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രജത്കുമാര്‍ പറഞ്ഞു. ഇവിഎം മെഷീനുകള്‍ക്കുള്ളിലെ ബാലറ്റ് പേപ്പറിനാണ് പിങ്ക്‌നിറമെന്നും വോട്ടര്‍മാര്‍ക്ക് വെളുത്ത നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് ലഭിക്കുക. ബാലറ്റ് പേപ്പറിന്റെ നിറം മാറ്റണമെങ്കില്‍ നിയമം മാറ്റിയെഴുതേണ്ടിവരുമെന്നും രജത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിങ്ക് നിറം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണെന്നും പിങ്ക് ബാലറ്റ് പേപ്പറിനെ എതിര്‍ക്കുന്നവര്‍ ചരിത്രം മറക്കരുതെന്നും ടിആര്‍എസ് എം പി വിനോദ്കുമാര്‍ പറഞ്ഞു. 1952ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെയാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു വെളുത്ത ബാലറ്റ് പേപ്പറും നിയമസഭാ തിരഞ്ഞെടുപ്പില്‍ പിങ്ക് ബാലറ്റ് പേപ്പറും ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss