|    Jan 23 Mon, 2017 8:13 am

തെലങ്കാന: കോടതി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി

Published : 2nd July 2016 | Posted By: SMR

ഹൈദരബാദ്: സമരം നടത്തുന്ന ജഡ്ജിമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് തെലങ്കാനയിലെ എണ്ണായിരത്തോളം വരുന്ന കോടതി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സമരം സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെ താല്‍ക്കാലിക നിയമന പട്ടിക പിന്‍വലിക്കണമെന്നും ഹൈദരബാദ് ഹൈക്കോടതി വിഭജിക്കണമെന്നുമാവശ്യപ്പെട്ടാണു തെലങ്കാനയിലെ ജഡ്ജിമാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി 200ഓളം ജഡ്ജിമാര്‍ കൂട്ട അവധിയെടുത്തിരുന്നു. സമരം ചെയ്യുന്ന 11 ജഡ്ജിമാര്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ സമരം ഉടനെ അവസാനിപ്പിക്കാന്‍ കോടതി ജീവനക്കാരോട് ഹൈദരബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയിലെത്തുന്ന കക്ഷികള്‍ക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി ജനറല്‍ രജിസ്ട്രാര്‍ പുറപ്പെടുവിച്ച നോട്ടിസില്‍ മുന്നറിയിപ്പു നല്‍കി.
തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു സമരത്തിനു നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ ജൂഡീഷല്‍ എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ബി ലക്ഷ്മ റെഡ്ഡി പറഞ്ഞു.
11 ജഡ്ജിമാര്‍ക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, കോടതികളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക എന്നിവയും തങ്ങളുടെ ആവശ്യങ്ങളില്‍പ്പെടുമെന്നദ്ദേഹം അറിയിച്ചു. അതേസമയം അഭിഭാഷകര്‍ ഇന്നലെ ഇന്ദിരാപാര്‍ക്കില്‍ മഹാധര്‍ണ നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക