|    Jul 18 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) എംഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കരിംനഗര്‍ ജില്ലയിലെ വെമുലവാഡ എംഎല്‍എ രമേശ് ചെന്ന മനേനിയുടെ പൗരത്വമാണ് റദ്ദാക്കിയത്. ഇദ്ദേഹത്തിന് ജര്‍മന്‍ പാസ്‌പോര്‍ട്ടുണ്ടെന്നു കണ്ടെത്തിയതിനാലാണിത്. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ഇദ്ദേഹം ഇന്ത്യന്‍ പൗരത്വം സമ്പാദിച്ചത്. ഉപതിരഞ്ഞെടുപ്പിലടക്കം ജയിച്ച് മൂന്നുതവണ എംഎല്‍എ ആവുകയും ചെയ്തു. കോടതി നിര്‍ദേശമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ ചെന്ന മനേനി ജര്‍മന്‍ പൗരനാണെന്നു കണ്ടെത്തിയതിനാലാണ് ഇന്ത്യന്‍ പൗരത്വം റദ്ദാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെന്ന മനേനിക്ക് ജര്‍മന്‍ പാസ്‌പോര്‍ട്ടുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെന്ന മനേനിക്ക് ജര്‍മന്‍ പൗരത്വമുണ്ടെന്നും 12 വര്‍ഷക്കാലം അദ്ദേഹം ഇന്ത്യയിലില്ലായിരുന്നുവെന്നും കണ്ടെത്തി. 2013ല്‍ കോടതി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി. സുപ്രിംകോടതിയില്‍ നിന്ന് അതിനെതിരേ സ്‌റ്റേ സമ്പാദിച്ചു. സ്റ്റേയുടെ ബലത്തില്‍ 2014ല്‍ വീണ്ടും ജയിച്ച് നിയമസഭയിലെത്തുകയായിരുന്നു. സ്റ്റേ നീക്കാന്‍ എതിര്‍സ്ഥാനാര്‍ഥി സുപ്രിംകോടതിയില്‍ ഹരജി നല്‍കി.ഇതേത്തുടര്‍ന്ന് കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപോര്‍ട്ടിലാണു ചെന്ന മനേനിക്ക് ജര്‍മന്‍ പൗരത്വമുണ്ടെന്നും അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കിയതായും വ്യക്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss