|    Feb 28 Tue, 2017 4:40 am
FLASH NEWS

തെലങ്കാന അപകടം: വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തി

Published : 1st December 2016 | Posted By: SMR

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ആടിപ്പാടി സന്തോഷത്തോടെ പുറപ്പെട്ട പഠന യാത്രാ സംഘം ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി തിരിച്ചെത്തി. ഹൈദരാബാദ് തെലങ്കാനയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട ബസിലെ പരിക്കേറ്റ വിദ്യാര്‍ഥികളും അധ്യാപകരുമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ ഹെദരാബാദില്‍ നിന്ന് ഇന്റിഗോ വിമാനത്തില്‍ വൈകീട്ട് മൂന്നിന് പുറപ്പെട്ട സംഘം അഞ്ച് മണിയോടെ നെടുംബാശ്ശേരിയില്‍ ഇറങ്ങി. വിദ്യാര്‍ഥികളെയും അധ്യാപകരേയും രക്ഷിതാക്കളും കോളജ് അധികൃതരും സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മുഴുവന്‍ പേരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. അപകടത്തില്‍ മരിച്ച പോം പി ടൂറിസ്റ്റ് ബസിലെ ക്ലിനര്‍ പാണ്ടിക്കാട് ഒറവംപുറം ഓട്ടുപാറ അമീന്‍ (24), ടൂറിസ്റ്റ് ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് രാജീവ് (26) എന്നിവരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ വൈകീട് 3.30 ഓടെ വീടുകളിലെത്തി. ഇരുവരുടെയും വേര്‍പാടറിഞ്ഞ് നിരവധി പേര്‍ വീടുകളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അമീന്റെ മയ്യിത്ത് ഒറവംപുറം ജുമാമസ്ജിദ് ഖമ്പര്‍സ്ഥാനില്‍ ഖബറടക്കി. രാജീവിന്റേത് ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. പെരിന്തല്‍മണ്ണ കിഴാറ്റൂര്‍ അല്‍ഷിഫാ ഫാര്‍മസി കോളജില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെ 31 പേരുടെ സംഘമാണ് പഠന യാത്രക്ക് ഹെദരാബാദിലേക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ് ചൊവ്വാഴച രാവിലെ 8.30 ന് തെലങ്കാന മെഹബൂബ്‌നഗറില്‍ വെച്ച് ബസിന് മുന്‍പിലെത്തിയ സ്ത്രീയെ രക്ഷിക്കാന്‍ വെട്ടിക്കുന്നതിനിടെ ഇരുമ്പ് പൈപ്പുമായെത്തിയ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ക്യാബിനിലായിരുന്ന അമീനിനും രാജീവിനും നേരെ ഇരുമ്പ് പെപ്പുകള്‍ ഇടിച്ചു കേറുകയായിരുന്നു. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ െ്രെഡവര്‍ ഹക്കീം നാട്ടിലെത്തിയിട്ടുണ്ട്. ബസുടമ പ്രമോദിന്റെ നേതൃത്വത്തിലാണ് ബസ് ജീവനക്കാരെ നാട്ടിലെത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day