|    Dec 12 Wed, 2018 8:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തെലങ്കാനാ തിരഞ്ഞെടുപ്പ്: നാമമാത്രമായി സ്ത്രീപ്രാതിനിധ്യം

Published : 22nd November 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീസംവരണ ബില്ലിനായി ഒരുമിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും സ്ത്രീ സ്ഥാനാര്‍ഥികളുടെ എണ്ണം വെട്ടിച്ചുരുക്കി. സംസ്ഥാനത്തെ 119 നിയമസഭാ സീറ്റിലേക്ക് ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്.
സ്ത്രീസംവരണ ബില്ല് രാജ്യസഭയില്‍ പാസാക്കുന്നതില്‍ നേതൃനിരയിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് 11 സ്ത്രീമല്‍സരാര്‍ഥികളാണുള്ളത്; 11 ശതമാനം. എന്നാല്‍ ഭരണത്തിലുള്ള തെലങ്കാനാ രാഷ്ട്രസമിതി നാലു സീറ്റുകള്‍ മാത്രമാണു സ്ത്രീകള്‍ക്ക് നല്‍കിയത്. 2014ല്‍ ടിആര്‍എസിന് ആറു സ്ത്രീസ്ഥാനാര്‍ഥികളുണ്ടായിരുന്നു. സ്ത്രീ സംവരണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു തങ്ങളുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ ഭരിക്കുന്ന ബിജെപിക്ക് ലോക്‌സഭയില്‍ ഇത് പാസാക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്നാണു സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ കുശ്ബു സുന്ദര്‍ പറഞ്ഞത്.
ഞങ്ങള്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കിയില്ലായിരിക്കാം. പക്ഷേ ടിആര്‍എസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ നല്‍കി. ഞങ്ങളൊരു തുടക്കം നല്‍കിയെന്നും കുശ്ബു കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം സ്ത്രീ സംവരണം എന്നതാണ് സ്ത്രീ സംവരണ ബില്ല് മുന്നോട്ടുവയ്ക്കുന്നത്. 2010ല്‍ ബില്ല് രാജ്യസഭയില്‍ പാസായെങ്കിലും ലോക്‌സഭയില്‍ ബില്ല് പാസാക്കാനായിട്ടില്ല.
മുന്‍ മന്ത്രിമാരായ ജെ ഗീത റെഡ്ഡി, ഡി കെ അരുണ, സുനിതാ ലക്ഷ്മ റെഡ്ഡി, സബിത ഇന്ദ്ര റെഡ്ഡി എന്നിവരാണ് ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്ന പ്രധാന സ്ത്രീസ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) തങ്ങള്‍ക്കു ലഭിച്ച 14 സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. പ്രതിപക്ഷ മഹാസഖ്യത്തില്‍ അംഗമായ തെലങ്കാനാ ജനസമിതിക്കും ഒരു സ്ത്രീസ്ഥാനാര്‍ഥി മാത്രമാണുള്ളത്. സംസ്ഥാനത്തൊട്ടാകെ ബിജെപിക്ക് 14 വനിതാ സ്ഥാനാര്‍ഥികളാണുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss