|    Dec 19 Wed, 2018 7:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തെലങ്കാനയില്‍ 67ഉം രാജസ്ഥാനില്‍ 72.62 ശതമാനവും പോളിങ്‌

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 72.62 ശതമാനവും തെലങ്കാനയില്‍ 67 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മീഷന്‍. കൃത്യമായ പോളിങ് ശതമാനം അറിയാന്‍ ജില്ലകള്‍ തിരിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.
വോട്ടിങ് ശതമാനം കൂടാന്‍ സാധ്യതയുണ്ട്. വോട്ടെടുപ്പിനിടയില്‍ രാജസ്ഥാനിലെ സികാര്‍ ഫത്തേപൂരില്‍ സുഭാഷ് സ്‌കൂളിലെ പോളിങ് ബൂത്തിനു സമീപം ചേരിതിരിഞ്ഞ് ആക്രമണമുണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. സികാറില്‍ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറിലേറെ വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. തെലങ്കാനയിലും വലിയ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രാജസ്ഥാനില്‍ 199ഉം തെലങ്കാനയില്‍ 119ഉം മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ത്സാല്‍റാപാഠനിലും തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഹൈദരാബാദ് മേഖലയിലുമാണ് വോട്ട് ചെയ്തത്.
അതേസമയം, തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss