|    Oct 20 Sat, 2018 3:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാനയില്‍ തെലുങ്ക് പഠനം നിര്‍ബന്ധമാക്കുന്നു

Published : 14th September 2017 | Posted By: fsq

 

ഹൈദരാബാദ്: തെലങ്കാനയില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ തെലുങ്ക് നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും. സംസ്ഥാനത്തെ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും പേരുകള്‍ തെലുങ്കില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.എല്ലാ പൊതു-സ്വകാര്യ വിദ്യാലയങ്ങളിലും തെലുങ്കു പഠനം നിര്‍ബന്ധമാക്കണമെന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിര്‍ദേശം നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. നിര്‍ബന്ധമായും തെലുങ്കു പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമായിരിക്കും അംഗീകാരവും പ്രവര്‍ത്തനാനുമതിയും നല്‍കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss