|    Aug 23 Wed, 2017 1:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാനയില്‍ ആദിവാസി ബാലികയെ കൂട്ടബലാല്‍സംഗം ചെയ്തു

Published : 11th July 2016 | Posted By: SMR

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ആദിവാസി ബാലികയെ കൂട്ടബലാല്‍സംഗം ചെയ്തു. എ രാജ, സയദ് മാര്‍ട്ടിന്‍, ആര്‍ രണ്‍ജിത് എന്നിവരാണ് 14കാരിയെ ബലാല്‍സംഗം ചെയ്തത്. ഇവരിലൊരാള്‍ കൃത്യം സെല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സഹപ്രവര്‍ത്തകനുമൊത്ത് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയെന്ന് അദിലാബാദ് പോലിസ് അറിയിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. ഭയംകൊണ്ട് പെണ്‍കുട്ടി ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട് മാതാപിതാക്കളോട് കാര്യം തുറന്നുപറഞ്ഞു. തുടര്‍ന്നാണ് പോലിസില്‍ പരാതിനല്‍കിയത്. പ്രതികളെ പോലിസ് പിടികൂടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക