|    Dec 15 Sat, 2018 5:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാനകോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അറസ്റ്റില്‍

Published : 5th December 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ രവന്ത് റെഡ്ഡിയെ പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കോടങ്കല്‍ നിയമസഭാ മണ്ഡലത്തില്‍ പ്രസംഗിക്കാന്‍ എത്തുന്നതിന് മുമ്പ് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. കോടങ്കല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് റെഡ്ഡി. റാവുവിന്റെ യോഗത്തിനെതിരേ റെഡ്ഡി ബന്ദും പ്രതിഷേധറാലിയും പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന ലംഘനമുണ്ടാവുമെന്ന ആശങ്കയിലാണ് രവന്ത് റെഡ്ഡിയെ കരുതല്‍ തടങ്കലിലാക്കിയതെന്ന് എഡിജിപി ജിതേന്ദര്‍ പറഞ്ഞു. റെഡ്ഡിയെ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് ബലം പ്രയോഗിച്ചാണ് പോലിസ് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീത ആരോപിച്ചു. നിരവധിയിടങ്ങളില്‍ നിന്ന് റെഡ്ഡിയുടെ അനുയായികളെയും പോലിസ് പിടികൂടിയിട്ടുണ്ട്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് റെഡ്ഡിയുടെ വസതികള്‍ പോലിസ് ശനിയാഴ്ച രാത്രി റെയ്ഡ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി കണക്കിലെടുത്ത് അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് കോടങ്കല്‍ പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. റാവുവിന്റെ പ്രചാരണം കുഴപ്പത്തിലാക്കുമെന്ന് രവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ചില തെലങ്കാന രാഷ്ട്രസമിതി നേതാക്കള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രജത് കുമാറിന് പരാതി നല്‍കിയിരുന്നു. രവന്ത് റെഡ്ഡിയെ അറസ്റ്റ് ചെയ്ത നടപടിയെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി അപലപിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലിസും പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss