|    Oct 20 Sat, 2018 2:15 pm
FLASH NEWS

തെറ്റ് ബോധ്യമായാല്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കു കീഴടങ്ങണം: മന്ത്രി ജി സുധാകരന്‍

Published : 25th September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രിമാര്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും തെറ്റ് ചെയ്യാന്‍ പാടില്ല.ഭരണഘടനാ വിരുദ്ധമായോ ചട്ടം ലംഘിച്ചോ പ്രവര്‍ത്തിക്കരുതെന്നും തെറ്റാണെന്ന് ബോധ്യമായാല്‍ സമ്മതിച്ച് ജനങ്ങള്‍ക്ക് കീഴടങ്ങണമെന്നും അതാണ് ഇടതുപക്ഷ മന്ത്രിമാരുടെ വ്യക്തിത്വമെന്നും മന്ത്രി ജി സുധാകരന്‍.ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരടക്കം വന്‍ കോഴ വാങ്ങിയാണ് പൊതുമരാമത്ത് റോഡുകള്‍ വെട്ടിപ്പൊളിച്ച് സ്വകാര്യ കമ്പനികളുടെ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്.ദോശ ചുടുന്ന പോലെയാണ് മന്ത്രിമാര്‍ ഇതിനായി ഉത്തരവിറക്കിയത്.റോഡുകള്‍ ഇങ്ങനെ വെട്ടിപ്പൊളിക്കാന്‍ ഇടതു സര്‍ക്കാര്‍ അനുവദിക്കില്ല.കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പിന് തുക അടക്കണം.പണം കെട്ടിവെക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസം റോഡ് വെട്ടിപ്പൊളിച്ച വാട്ടര്‍അതോരിറ്റി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നും സുധാകരന്‍ പറഞ്ഞു.വെട്ടിപ്പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ തന്റെ കൈയില്‍ പണമില്ല.ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നിലയിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണം നടത്തുന്നത്.റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടണമെങ്കില്‍ പൊതുമരാമത്ത്, വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് എസ്റ്റിമേറ്റ് തയ്യാറാക്കണം.സര്‍ക്കാരിനെ അപമാനിക്കാന്‍ വാട്ടര്‍അതോറിറ്റി ജീവനക്കാരെ അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss