|    Aug 19 Sat, 2017 10:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തെറ്റ് ആവര്‍ത്തിച്ചാല്‍ കോഹ്‌ലിക്ക് വിലക്ക്

Published : 6th May 2016 | Posted By: SMR

ബംഗളൂരു: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രണ്ട് തവണ പിഴശിക്ഷ ഏറ്റുവാങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിലക്ക് ഭീഷണിയില്‍.
ഈ സീസണില്‍ ഇനിയും സമാന പിഴവ് ആവര്‍ത്തിച്ചാല്‍ താരത്തിന് ഒരു മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടിവരും. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ആദ്യം 12 ലക്ഷം രൂപയും രണ്ടാമത്തേതിന് 24 ലക്ഷം രൂപയുമാണ് കോഹ് ലിക്കെതിരേ അധികൃതര്‍ പിഴ ചുമത്തിയത്.
കുറഞ്ഞ ഓവര്‍ നിരക്ക് ഇനി ഒരു കളിയില്‍ കൂടി തുടര്‍ന്നാല്‍ 30 ലക്ഷം രൂപയും ഒരു കളിയില്‍ നിന്ന് വിലക്കും ബാംഗ്ലൂര്‍ ക്യാപ്റ്റന് ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക