|    Jan 22 Sun, 2017 9:46 pm
FLASH NEWS

തെറ്റു സമ്മതിച്ചാല്‍ മടങ്ങിവരവ് ആലോചിക്കും: സുധീരന്‍

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ മുന്നില്‍ വാതിലുകള്‍ യുഡിഎഫ് അടച്ചിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മാണി തെറ്റ് തുറന്നുസമ്മതിച്ചാല്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മാണിയോടു വിരോധമില്ലെന്ന സൂചന സുധീരന്‍ നല്‍കിയത്.
യുഡിഎഫില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒന്നിച്ചാണ്. എടുക്കുന്ന തീരുമാനങ്ങളുമായി യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാണി ഗ്രൂപ്പിന്റെ ഓഫിസിനു നേരെ ആക്രമണമുണ്ടായതായി മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. അക്രമത്തെ കോണ്‍ഗ്രസ് ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. തികച്ചും അപലപനീയമാണത്. . ഇതേക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെ ചുമതലപ്പെടുത്തി.  റിപോര്‍ട്ട് കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക