|    Mar 24 Fri, 2017 7:39 pm
FLASH NEWS

തെറ്റുതിരുത്തി മുന്നോട്ടുപോവും:വി എം സുധീരന്‍

Published : 8th November 2015 | Posted By: SMR

തിരുവനന്തപുരം: ജനവിധി അംഗീകരിക്കുന്നതായും പോരായ്മകള്‍ പരിശോധിച്ച് തെറ്റുതിരുത്തി മുന്നോട്ടുപോവുമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമായി തന്നെയാണു നിലനില്‍ക്കുന്നതെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചില മേഖലകളില്‍ കനത്ത പരാജയം ഏല്‍ക്കേണ്ടിവന്നത് വിലയിരുത്തും. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ കാര്യത്തില്‍ അപാകതകള്‍ ഉണ്ടായോ എന്നും പരിശോധിക്കും. ജനവിധി ജനവിധി തന്നെയാണെന്നും അത് പൂര്‍ണമായി അംഗീകരിച്ച് മുന്നോട്ടുപോവുമെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം ഉള്‍പ്പെടെ ചില മേഖലകളില്‍ ബിജെപിക്ക് ഉണ്ടായ വിജയം താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി 11, 12 തിയ്യതികളില്‍ കെപിസിസി യോഗം ചേരും. തിരിച്ചടി ഉണ്ടാവാന്‍ ഇടയാക്കിയ എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യും. ഈ ജനവിധി നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക