|    Dec 13 Wed, 2017 6:34 pm
FLASH NEWS

തെറ്റുതിരുത്തി കോണ്‍ഗ്രസ്; ബിജെപി ബന്ധം ഉപേക്ഷിച്ചു

Published : 31st October 2017 | Posted By: fsq

 

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് കളരിക്കല്‍ രാജിവച്ചു.  ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന നാരങ്ങാനം പഞ്ചായത്ത് ഭരണസമിതിയില്‍ ജില്ലാ  കോണ്‍ഗ്രസ് കമ്മറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് ബിജെപിയുടെ പിന്‍തുണയോടെ പ്രസിഡന്റ് അയി ചുമതല ഏല്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും 4 വീതവും സിപിഎമ്മിന് മൂന്നും, മൂന്ന് സ്വതന്ത്രരും ഉള്‍പ്പടെ 14 അംഗങ്ങളാണ് പഞ്ചായത്ത് ഭരണ സമിതിയില്‍ ഉള്ളത്. സ്വതന്ത്രര്‍ ഇടത്പക്ഷത്തെ പിന്‍തുണക്കുന്നവരാണ്. ബിജെപി പിന്തുണ സ്വീകരിച്ചതിന്റെ പേരില്‍ ശ്രീകാന്ത് കളരിക്കലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.  പാര്‍ട്ടി നേതൃത്വവുമായി സമവായത്തിലെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് രാജി. തിങ്കളാഴ്ച്ച 3.30ന് ഗ്രമപഞ്ചാത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക