|    Sep 25 Mon, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെറ്റുതിരുത്തലിന് ഫലപ്രദമായ നടപടികളും വേണം: സിപിഎം പ്ലീനം

Published : 30th December 2015 | Posted By: SMR

കൊല്‍ക്കത്ത: തെറ്റുകള്‍ തിരുത്തുന്നതിനു ചര്‍ച്ചകള്‍ മാത്രം പോരെന്നും ഫലപ്രദമായ നടപടിയും വേണമെന്ന് സിപിഎം പാര്‍ട്ടി പ്ലീനം ചര്‍ച്ചയില്‍ ആവശ്യം. സംഭവിച്ച വീഴ്ചകള്‍ പലപ്പോഴായി പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തെറ്റുതിരുത്തല്‍ രേഖകള്‍ പലകുറി പാര്‍ട്ടി തയ്യാറാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളിലും രേഖകളിന്‍മേല്‍ ചര്‍ച്ചകളും നടന്നു. എന്നിട്ടും പാര്‍ട്ടിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. മുമ്പ് കണ്ടെത്തിയ കുഴപ്പങ്ങള്‍ ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുന്നുവെന്നാണു ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. പ്ലീനം ചര്‍ച്ചകള്‍ ബുധനാഴ്ച പൂര്‍ത്തിയാവും. തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേര്‍ന്ന് പ്ലീനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടി തയ്യാറാക്കും. വ്യാഴാഴ്ച രാവിലെ ചേരുന്ന സെഷനില്‍ മറുപടി അവതരിപ്പിച്ച ശേഷം ഉച്ചയോടെ പ്ലീനത്തിനു സമാപനമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക