|    Oct 23 Tue, 2018 1:45 am
FLASH NEWS
Home   >  Kerala   >  

തെറ്റിനെ ന്യായീകരിച്ചപ്പോഴാണ് ഖമറുന്നിസയെ നീക്കിയതെന്ന് പി.കെ. ഫിറോസ്

Published : 7th May 2017 | Posted By: G.A.G

ദുബൈ:ചെയ്ത തെറ്റിനെ ന്യായീകരിച്ചപ്പോഴാണ് ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടി നേതൃത്വം  നീക്കിയതെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ബി.ജെ.പി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തത്  ഖമറുന്നിസ അന്‍വറിന് പറ്റിയ വീഴ്ചയാണ്. പാര്‍ട്ടി ഘടകത്തിെന്റ സംസ്ഥാന അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ജാഗ്രത അവരുെട ഭാഗത്തു നിന്നുണ്ടായില്ല. ആദ്യം അവര്‍  മാപ്പു പറഞ്ഞെങ്കിലും പിന്നീട് തെറ്റിനെ ന്യായീകരിച്ചെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒരു നല്ല സന്ദേശം നല്‍കാന്‍ വേണ്ടി അവരെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ഫിറോസ് പറഞ്ഞു.
മുസ്ലിംകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ബിജെപിയെ മുസ്ലിം ലീഗ് പിന്തുണക്കുന്നു എന്ന് പറയുന്നത് തന്നെ അബദ്ധമാണ്. സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഇ.എം.എസ് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെങ്കില്‍ പിണറായി വിജയന്‍ അവസാനത്തേതായിരിക്കും. ഫിറോസ് തുടര്‍ന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss