|    Jul 25 Tue, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; നടന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തും: മന്ത്രി

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന പ്രശസ്ത വ്യക്തികള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ഉപഭോക്തൃ മന്ത്രാലയം ആലോചിക്കുന്നതായി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. എന്നാല്‍ ഇവര്‍ക്കു ജയില്‍ശിക്ഷ നല്‍കാനുള്ള പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ ആഗസ്തിലാണു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സംഘം ഈ വിഷയത്തില്‍ മറ്റു രാജ്യങ്ങളിലുള്ള നിയമങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയോട് ആവശ്യപ്പെട്ടത്. പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രശസ്ത വ്യക്തികള്‍ക്ക് അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ചുമത്തണമെന്നായിരുന്നു സമിതി ശുപാര്‍ശ ചെയ്തത്.
ഇത്തരം വ്യക്തികള്‍ക്കെതിരേ പിഴചുമത്തുവാനും അവര്‍ക്ക് ആജീവനാന്തംവരെ വിലക്കേര്‍പ്പെടുത്തുവാനും ചില രാഷ്ട്രങ്ങളില്‍ നിയമമുണ്ടെന്നു മന്ത്രി പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ചശേഷം നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതിവരുത്താന്‍ മന്ത്രിസഭയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി പാസാക്കുമെന്നാണു പ്രതീക്ഷ. ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കലിനെതിരേ കടുത്തശിക്ഷ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക