|    Jun 28 Wed, 2017 5:48 am
FLASH NEWS
Home   >  Kerala   >  

തെറ്റായ പ്രചാരണം പരാജയകാരണമായെന്ന് ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍

Published : 20th May 2016 | Posted By: mi.ptk

ooMMEN-RESIGNതിരുവനന്തപുരം:യുഡിഎഫിനെതിരെ നടന്ന തെറ്റായ പ്രചാരണവും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കും പരാജയകാരണമായതായി ഉമ്മന്‍ ചാണ്ടി.
ഗവണ്‍മെന്റിന്റെ നേട്ടങ്ങളും വിജയങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റി. ഇതിന്റെ പേരില്‍ ജനങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജനവിധി മാനിക്കുന്നു.ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാനവാക്കെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് തുടങ്ങിവെച്ച ക്ഷേമ പദ്ധതികള്‍ തുടര്‍ന്നും കാര്യക്ഷമതയോടുകൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സഹകരണത്തിനും നന്ദിപറയുകയും പുതിയ ഗവണ്‍മെന്റിന് ആശംസ നേരുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കയാണ്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹ പ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ നല്‍കിയ ഹൃദ്യമായ സമീപനത്തിനും സ്‌നേഹത്തിനും ഞാന്‍ എല്ലാവര്‍ക്കും വേണ്ടി നന്ദി പറയുന്നു.

കേവലം 2 എം. എല്‍. എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവില്‍ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങള്‍ നല്‍കിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു.
ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്ക് വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി എന്നിവയെല്ലാം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങള്‍ക്ക് യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടര്‍ന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

പുതിയ ഗവണ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക