|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Editpage  >  Second edit  >  

തെരേസ മേയ്

Published : 17th November 2018 | Posted By: kasim kzm

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളിലൂടെയാണു കടന്നുപോവുന്നത്. നരകത്തിലെ നൂല്‍പ്പാലം കടക്കുന്നതിലും പ്രയാസമാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടനെ പുറത്തുകടത്തുന്ന ബ്രെക്‌സിറ്റ് പരിപാടിയെന്ന് 62കാരിയായ മേയ് മനസ്സിലാക്കുന്നു.
2016 ജൂണിലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുവരാന്‍ ബ്രിട്ടിഷ് ജനത ഹിതപരിശോധനയിലൂടെ തീരുമാനിക്കുന്നത്. ഹിതപരിശോധനയ്ക്ക് ഉത്തരവിട്ടത് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ഹിതപരിശോധനാഫലം അറിഞ്ഞയുടന്‍ കാമറണ്‍ രാജിവച്ചു. പിന്നീട് രാജ്യത്തെ നയിക്കേണ്ട ചുമതല ഏറ്റെടുത്തത് തെരേസ മേയ്. അടുത്ത വര്‍ഷം മാര്‍ച്ച് 29നു മുമ്പ് ബ്രെക്‌സിറ്റ് കരാര്‍ ഒപ്പിടണം. കഷ്ടപ്പെട്ട് ഒരു കരടുകരാറുണ്ടാക്കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി. പക്ഷേ, സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ കടുത്ത വെല്ലുവിളിയാണ് അവര്‍ നേരിടുന്നത്. ഇതു കരാറല്ല, കീഴടങ്ങലാണ് എന്ന് പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണു പറയുന്നത്. മന്ത്രിസഭയില്‍ നിന്ന് നാലു മന്ത്രിമാരാണു കഴിഞ്ഞ ദിവസം രാജിവച്ചത്.
ഒറ്റപ്പെട്ട നിലയിലാണ് പ്രധാനമന്ത്രി. യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തിയ്യതിക്കു മുമ്പുതന്നെ തെരേസ മേയ് പുറത്താവുമെന്നാണ് പത്രങ്ങള്‍ പറയുന്നത്. അവര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നു. ചുരുക്കത്തില്‍ ബ്രെക്‌സിറ്റിന്റെ പേരില്‍ കലാപമാണ് ബ്രിട്ടനിലെ ഭരണകക്ഷിയില്‍ ഇപ്പോള്‍ നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss