|    Jun 23 Sat, 2018 6:21 am
FLASH NEWS

തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് നടപടി

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ തെരുവുവിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് ഊര്‍ജിത നടപടി. ഇതിന്റെ ഭാഗമായി കെഎസ്ഇബി സാങ്കേതിക വിഭാഗം ജീവനക്കാരുടെ യോഗം മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ കെഎസ്ഇബിയിലെ ഓരോ സെക്ഷന്‍ പരിധിയിലും വരുന്ന ഹൈമാസ്റ്റ് ലൈറ്റ്, സോഡിയം വേപ്പര്‍ ലാംപ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ തരംതിരിച്ചുള്ള എണ്ണം, അവയുടെ നിലവിലെ സ്ഥിതി, നിലവിലുള്ള മെറ്റീരിയലുകളുടെ സ്റ്റോക്ക് വിവരം എന്നിവയുടെ വിശദമായ റിപോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. സെക്ഷന്‍ തിരിച്ചുള്ള വിശദമായ ചര്‍ച്ചയാണു യോഗത്തില്‍ നടന്നത്. തെരുവുവിളക്കുകളുടെ മെയിന്റനന്‍സുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റുകള്‍ എടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും ആ—തിനു നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ട സഹായം ചെയ്തു നല്‍കണമെന്നും മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി കൗണ്‍സിലര്‍മാര്‍ ഓഫിസില്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട സഹായം ചെയ്യണമെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ഹൈമാസ്റ്റ് ലൈറ്റുകളുടെയും തെരുവുവിളക്കുകളുടെയും വൈദ്യുതി ചാര്‍ജ് ഒടുക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു നഗരസഭ ഇലക്ട്രിക്കല്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. കൂടാതെ സ്ട്രീറ്റ് ലൈറ്റുകളുടെ മെറ്റീരിയല്‍ ശേഖരിക്കുന്നതു ശ്രദ്ധചെലുത്തണമെന്നും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മേയര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ഉല്‍സവ മേഖലയില്‍ ത്വരിതഗതിയിലുള്ള മുന്നൊരുക്കത്തിന് നാളെ മുതല്‍ നടപടി സ്വീകരിച്ചു തുടങ്ങണമെന്നും നിര്‍ദേശം നല്‍കി. യോഗത്തില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ വഞ്ചിയൂര്‍ പി ബാബു, കെ ശ്രീകുമാര്‍, സഫീറാ ബീഗം, ആര്‍ സതീഷ് കുമാര്‍ എന്നിവരെ കൂടാതെ നഗരസഭാ സെക്രട്ടറി, കോര്‍പറേഷന്‍ എന്‍ജിനീയര്‍, കെഎസ്ഇബിയിലെ കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ മേഖലയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ എന്നിവരെ കൂടാതെ നഗരസഭാ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss