|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെരുവ് നായ കേസ് : കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തെരുവ് നായ കേസില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ക്കുമെതിരായ കോടതിയലക്ഷ്യനടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു. സാമൂഹികപ്രവര്‍ത്തകനായ ജോസ് മാവേലിക്ക് എതിരായ നടപടികളും പരമോന്നത കോടതി അവസാനിപ്പിച്ചിട്ടുണ്ട്. കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചത്. എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജോസ് മാവേലിയേയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളേയും നെടുമ്പാശ്ശേരി പോലിസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. അക്രമകാരികളായ നായകളെ പിടിക്കുന്നന്നതിന്റെ മറവില്‍ അതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തുടര്‍ന്നായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss