|    Jan 21 Sat, 2017 6:48 pm
FLASH NEWS

തെരുവ് നായ ആക്രമണം: കുന്നത്തൂരില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Published : 25th August 2016 | Posted By: SMR

ശാസ്താംകോട്ട: കുന്നത്തൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറേകല്ലട അയിത്തോട്ടുവ കളത്തി വീട്ടില്‍ സുമംഗലി(55) പൂഞ്ചോലയില്‍ ഓമന (48) ശാസ്താംകോട്ട ആഞ്ഞിലിമൂട് ചരുവില്‍ വീട്ടില്‍ ജയിംസ് (47) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് സുമാംഗിക്ക് കടിയേറ്റത്. തൊഴിലുറപ്പ് ജോലിയ്ക്കിടെയാണ് ഓമനയ്ക്ക് കടിയേറ്റത്. ഇവരുടെ ഒരു വിരലിന് സാരമായി പരിക്കേറ്റു.
സുമംഗലിയ്ക്ക് മുഖത്തും കൈയ്ക്കു മാണ് പരിക്ക്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലിനും സ്വാധീനമില്ലാത്ത ജയിംസിന് വീടിന് സമീപം വച്ചാണ് കടിയേറ്റത്. നിലത്തു വീണ ജയിംസിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തിയത്. ഇയാള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക